മൊയ്തീൻ അംഗഡിമുഗറിന്റെ പുതിയ പുസ്തകം , കെയ്റോ ഡയറി , കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ശ്രീ അശോകൻ ചരുവിൽ , ചരിത്രകാരനായ ശ്രീ സി. ബാലൻ മാഷിന് നൽകി പ്രകാശനം ചെയ്തു.
കാസർകോട്: വിദ്യാനഗർ കോലായ് ലൈബ്രറി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ശ്രീ ടി.എ. ഷാഫി അധ്യക്ഷനായി. സ്കാനിയ ബെദിര പുസ്തകത്തെ പരിചയപ്പെടുത്തി.
നാസർ ചെർക്കളം , നാരായണൻ പെരിയ , രാധാകൃഷണൻ പെരുമ്പള , സി.എൽ. ഹമീദ് , ബാലകൃഷ്ണൻ ചെർക്കള , ഗിരിധർ രാഘവൻ , കെ.എച് . മുഹമ്മദ് , ഹസൈനാർ തോട്ടും ഭാഗം , എന്നിവർ പ്രസംഗിച്ചു.
സാംസ്കാരിക കേരളത്തിനൊപ്പം കാസർകോടും തോളോട് തോൾ ചേർന്ന് കുതിക്കണമെന്നും വൈരുധ്യങ്ങളുടെ നാടായ കാസർകോടിന്റെ തനതു കലകൾ അതേ പോലെ ഇവിടെ കാത്തു സൂക്ഷിക്കപ്പെടണമെന്നും സപ്ത ഭാഷകളിലും കൃതികളുണ്ടാകണമെന്നും പ്രകാശനം നിർവഹിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.