ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിൽ
കൊച്ചി: ആലുവയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ചാലക്കുടി മേലൂർ സ്വദേശി ലിയ ജിജി(22) ആണ് മരിച്ചത്. കൊച്ചി മെട്രോ പില്ലർ നമ്പർ 69ന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം.
അപകടത്തിൽ കൊരട്ടി സ്വദേശി ജിബിൻ ജോയിക്ക്(23) ഗുരുതരമായി പരിക്കേറ്റു. ആദ്യം ആലുപയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിബിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ലിയ ജിജി മേലൂരിൽ ബ്യൂട്ടിപാർലർ നടത്തുകയായിരുന്നു.