കാസർകോട്: യുവജനങ്ങളില്‍ സാമൂഹിക ഐക്യം വളര്‍ത്തി നല്ല പൗരന്മാരാക്കി മാറ്റുന്നതാവണം ഓരോ യൂത്ത് ക്ലബ്ബുകളുടെയും ലക്ഷ്യമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ. പറഞ്ഞു. യൂത്ത് ക്ലബ്ബുകളെ ശക്തിപ്പെടുത്തുന്നതിനായി നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ കാസര്‍കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കാസര്‍കോട് ബ്ലോക്ക് യൂത്ത് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെഹ്റു യൂവ കേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ ജസീന്ത ഡിസൂസ അധ്യക്ഷത വഹിച്ചു.എ ഡി എം എന്‍ ദേവിദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസുദനന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കാസര്‍കോട് ബ്ലോക്കില്‍ നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാന വിതരണവും യൂത്ത് ക്ലബ്ബൂകള്ക്കായുള്ള കായിക ഉപകരണങ്ങളുടെ വിതരണവും നടന്നു. റിട്ട.എംപ്ലോയ്മെന്റ് ഓഫീസര്‍ കെ രമാവതി, അഡ്വ. രാമകൃഷ്ണ കല്ലൂരായ,കാസര്‍കോട് ഹെല്‍ത്ത് ലൈന്‍ ഇന്‍സ്പെക്ടര്‍ മോഹനന് മാങ്ങാട് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. നെഹ്റൂ യുവ കേന്ദ്ര വോളണ്ടിയര്‍മാരായ മുഹമ്മദ് സഹദ് സ്വാഗതവും എം യശോദ നന്ദിയും പറഞ്ഞു.