മുൻ എംപിയുടെ മകൾക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചരണം; കേസ്സെടുത്ത് പൊലീസ്
കാസർകോട്: മുൻ എം.പി പി.കരുണാകരന്റെ മകൾക്കെതിരെ നവമാധ്യമങ്ങളിൽ അപവാദ പ്രചരണം നടത്തി ലഹള ഉണ്ടാക്കാൻ ശ്രമിച്ചതിന് യുവാവിനെതിരെ നിലേശ്വരം പോലീസ് കേസെടുത്തു. സുരേഷ് കുമാർ എന്ന ആൾക്കെതിരെയാണ് കരുണാകരന്റെ മകൾ ദിയാ കരുണാകരന്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തത്. ഫേസ് ബുക്ക് പേജിൽ ദിയക്കെതിരെ അനഭിമതമായ രീതിയിലും ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടു കൂടി രാഷ്ട്രീയ വൈരാഗ്യം കാരണം പ്രകോപനം സൃഷ്ടിക്കുന്ന തരത്തിൽ ശല്യം ചെയ്യുന്ന മെസേജുകൾ അയച്ചുവെന്നതിന് ഐ.പി.സി. 153, കേരള പോലീസ് ആക്ട് 120(0) എന്നീ വകുപ്പുകൾ പ്രകാരമാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.