കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം, തിരുവനന്തപുരത്ത് നിന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു, 15 ലക്ഷം കണ്ടെത്തി
കൊല്ലം: കൂട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മൂന്ന് പേർ തിരുവനന്തപുരത്ത് കസ്റ്റഡിയിൽ. തിരുവനന്തപുരത്ത് ശ്രീകാര്യത്ത് വച്ച് ഒരാളെയും, ശ്രീകണ്ഠേശ്വരത്ത് വച്ച് മറ്റു രണ്ട് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവിടെയുള്ള കാർ വാഷിംഗ് സെന്ററിൽ നിന്നാണ് 2 പേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കാർ വാഷ് സെൻ്ററിൽ നിന്ന് 15 ലക്ഷം രൂപയും പിടിച്ചെടുത്തു. കുട്ടിയെ തട്ടികൊണ്ട് പോയി 16 മണിക്കൂർ പിന്നിടുമ്പോൾ പൊലീസും നാട്ടുകാരും കുട്ടിക്കായി പരിശോധന നടത്തി വരികയാണ്. അതിനിടെ മുൻപും അഭിഗേൽ സാറയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചിരുന്നതായി വിവരം പുറത്ത് വരുന്നുണ്ട്.