പിക്കപ്പ് വാനിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച് കടത്തിക്കൊണ്ടുവന്ന 42 കിലോയോളം കഞ്ചാവ് പിടികൂടി
പാലക്കാട് വൻ കഞ്ചാവ് വേട്ട. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പാലക്കാട് വാളയാറിൽ പിക്കപ്പ് വാനിന്റെ ഡ്രൈവർ ക്യാബിനിന് മുകളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് കടത്തിക്കൊണ്ടുവന്ന 42 കിലോയോളം കഞ്ചാവ് പിടികൂടി.പ്രതി മലപ്പുറം എ ആർ നഗർ സ്വദേശിയായ നൗഷാദ് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും പാലക്കാട് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടറും സംഘവും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. മൊത്ത വിതരണക്കാരനാണ് പിടിയിലായ കഞ്ചാവ് കടത്തുകാരനെന്ന് സംശയിക്കുന്നതായി എക്സൈസ് സംഘം അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർമാരായ റ്റി ആർ മുകേഷ് കുമാർ. എസ് മധുസൂദനൻ നായർ, കെ ആർ അജിത്ത്. പ്രിവന്റീവ് ഓഫീസർമാരായ എസ് ജി സുനിൽ, പി അജിത്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം വിശാഖ്, കെ മുഹമ്മദലി, പി സുബിൻ, എം എം അരുൺകുമാർ, ബസന്ത് കുമാർ, രജിത്ത് ആർ നായർ, അഹമ്മദ് കബീർ, വിനു. സതീഷ് കുമാർ, പ്രസാദ് വനിത സിവിൽ എക്സൈസ് ഓഫീസർ സംഗീത എക്സൈസ് ഡ്രൈവർമാരായ കെ രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.