നവകേരള സദസില്‍ പങ്കെടുത്തു: ലീഗ് നേതാക്കൾക്കും കോൺഗ്രസ് നേതാവിനും സസ്പെൻഷൻ
നവ കേരള സദസിൽ പങ്കെടുത്ത രണ്ട് ലീഗ് നേതാക്കൾക്കും ഒരു കോൺഗ്രസ് നേതാവിനും സസ്പെൻഷൻ. പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനത്തിന് വിരുദ്ധമായി നവ കേരള സദസില്‍ പങ്കെടുത്ത എന്‍.അബൂബക്കറിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ എൻ.അബൂബക്കർ പെരുവയൽ മണ്ഡലം മുൻ പ്രസിഡന്റ്ആണ്. സദസ്സിൽ പങ്കെടുത്ത കൊടുവള്ളി നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി യു.കെ ഹുസൈൻ, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് മൊയ്തു മുട്ടായി എന്നിവരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ലീഗ് സംസ്ഥാന കമ്മിറ്റിയുടെതാണ് തീരുമാനം.