തെറ്റ് ചെയ്തിട്ടില്ലെന്നു രാഹുല്‍ പറയുന്നു, അദ്ദേഹത്തെ അവിശ്വസിക്കേണ്ട കാര്യമില്ല- ചാണ്ടി ഉമ്മന്‍
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്ന ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തലിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. തെറ്റ് ചെയ്തിട്ടില്ലെന്നാണ് രാഹുല്‍ പറയുന്നത്, അദ്ദേഹത്തെ അവിശ്വസിക്കേണ്ട കാരണങ്ങളൊന്നും താന്‍ കാണുന്നില്ല. അന്വേഷണം നടക്കുകയാണ്, അതിനുശേഷം തീരുമാനിക്കാമെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ആരോപണം രാഷ്ട്രീയ പകപോക്കലാകാമെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ രാഷ്ട്രീയമായി ഉന്നം വയ്ക്കുകയാണ്. അത് അംഗീകരിക്കാന്‍ കഴിയില്ല. ഒരുകാരണവശാലും വിട്ടുകൊടുക്കില്ല. അതേസമയം നിയമം നിയമത്തിന്റെ വഴിക്ക് പോകും. എല്ലാം അന്വേഷിക്കട്ടെ. തെറ്റുകാരുണ്ടെങ്കില്‍ നടപടിയുണ്ടാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.