കാഞ്ഞങ്ങാട്: മണ്ഡലം മുസ്ലീം ലീഗ് ഇന്നലെ കാഞ്ഞങ്ങാട്ടെ ഒരു സായഹ്ന പത്രമാപ്പീസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് യൂത്ത് ലീഗ് അംഗങ്ങളുടെ എണ്ണത്തില്‍ കുറവുകൊണ്ട് പൊളിഞ്ഞു.മാത്രമല്ല മാര്‍ച്ചില്‍ ഒരു മുസ്ലീം വനിതപോലും പങ്കെടുത്തില്ല. പാര്‍ട്ടി പോകരുതെന്ന് രേഖാമൂലം നിര്‍ദ്ദേശിച്ചിട്ടും അബൂദാബിയില്‍ നടന്ന കാഞ്ഞങ്ങാട് സംഗമത്തില്‍ പങ്കെടുക്കാന്‍ പോയ രണ്ട് ലീഗ് വനിത കൗണ്‍സിലര്‍മാരെ ഒരു സായഹ്ന പത്രം ആക്ഷേപിച്ചുവെന്ന് കാരണമുണ്ടാക്കിയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പത്രമോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ നിരവധി യൂത്ത് ലീഗ് പ്രവര്‍ത്തകരും മുസ്ലീം വനിതകളും അണിനിരക്കുമെന്ന് മണ്ഡലം മുസ്ലീം ലീഗ് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ വിളംബരം ചെയ്തിരുന്നു. അലാമിപ്പള്ളി പുതിയ ബസ്റ്റാന്റ് പരിസരത്തുനിന്നും ഇന്നലെ രാവിലെ 10 മണിക്ക് മാര്‍ച്ച് ആരംഭിക്കുമെന്നാണ് വിളംബരമെങ്കിലും യൂത്ത്ലീഗ് അംഗങ്ങള്‍ എത്താതിരുന്നതിനാല്‍ 11.40 ആകുമ്പോഴാണ് മാര്‍ച്ച് ആരംഭിച്ചത്.മാര്‍ച്ച് നടത്താന്‍ എത്തിച്ചേരണമെന്നാവശ്യപ്പെട്ട് മണ്ഡലം യൂത്ത് ലീഗിന്റെ പ്രവര്‍ത്തകരായ ആബിദ് ആറങ്ങാടിയും,ഷംസു കൊളവയലും രണ്ടുദിവസം ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ കയറി മുസ്ലീം വനിതകളെ ക്ഷണിച്ചിരുന്നുവെങ്കിലും തനിച്ച് ഗള്‍ഫ് നാടുകളിലേക്ക് പോയ നഗരസഭാ കൗണ്‍സിലര്‍ പെണ്ണുങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ മാര്ച്ചിനില്ലെന്ന് സ്ത്രീകള്‍ പലരും തുറന്നു പറഞ്ഞിരുന്നു.അതുകൊണ്ട് തന്നെ വെറും മുപ്പത്തില്താഴെയുള്ള യൂത്ത്ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധമാര്ച്ചിലുണ്ടായിരുന്നത്.പത്ര ഓഫീസിന് 300 മീറ്റര്‍ അകലെ പോലീസ് മാര്‍ച്ച് തടയുകയും പ്രതിഷേധക്കാരെ തിരിച്ചയക്കുകയും ചെയ്തു. അബൂദാബി കെഎംസിസി ജനുവരി 31ന് സംഘടിപ്പിച്ച കാഞ്ഞങ്ങാട് സംഗമത്തില്‍ സംബന്ധിക്കാന്‍ പോകണമെന്ന് ലീഗ് കൗണ്‍സിലര്‍മാരായ ഖദീജഹമീദും,റുബീനയും പാര്‍ട്ടി മുന്‍സിപ്പല്‍ ലീഗ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന മുന്‍സിപ്പല്‍ ലീഗ് കമ്മിറ്റി കൗണ്‍സിലര്‍മാരോട് തനിച്ച് രാജ്യം വിട്ടുപോകരുതെ ന്ന് നിര്‍ദ്ദേശിച്ചിരുന്നു. മുന്‍സിപ്പല്‍ ലീഗ് കമ്മിറ്റിയുടെ നിര്‍ദ്ദേശം അന്നു ചേര്‍ന്ന യോഗ നടപടികളുടെ മിനുട്ടില്‍ എഴുതിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി നിര്‍ദ്ദേശത്തെ തീര്‍ത്തും അവഗണിച്ചാണ് ഇരുവനിതകളും ആണ് തുണപോലുമില്ലാതെ 15 ദിവസം ഗള്‍ഫ് നാടുകളില്‍ കറങ്ങിതിരിച്ചെത്തിയത്.കാഞ്ഞങ്ങാട് സംഗമത്തില്‍ കൗണ്‍സിലര്‍ ഖദീജഹമീദ് എഴുതിയതാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു കവിത വായിച്ചിരുന്നുവെങ്കിലും ഷെരീഫ് കൊടുവഞ്ചി എന്ന മാപ്പിളക്കവി എഴുതിയ കവിതയാണ് ഖദീജ കാഞ്ഞങ്ങാട് സംഗമത്തില്‍ വായിച്ചത്.