അടിയോടടി; കുമരനെല്ലൂരിൽ സ്കൂൾ വിദ്യാർത്ഥികളുടെ ‘തല്ലുമാല’; കാരണം 8-ാം ക്ലാസിന് മുന്നിലുടെ നടന്നതിലെ തര്‍ക്കം
പാലക്കാട്: കുമരനെല്ലൂരിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി. കുമരനെല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ടൗണിൽ ഏറ്റുമുട്ടിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ നടന്നുപോയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്. കുമരനെല്ലൂർ സെൻററിലെ ഒരു കടയ്ക്ക് മുന്നിൽ നിന്നാണ് തര്‍ക്കം ആരംഭിച്ചത്. കടയുടെ പുറത്ത് വിൽക്കാനുളള സാധനങ്ങൾ വെച്ചിരുന്നു. ഈ സാധനങ്ങളടക്കമെടുത്താണ് കുട്ടികൾ തമ്മിലടിച്ചത്. വ്യാപാര സ്ഥാപനത്തിലെ സാധനങ്ങൾക്ക് നശിപ്പിക്കപ്പെട്ടതായാണ് വിവരം.