കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറിയേയും വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യുവതി പ്രവേശന കാര്യത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണോ സംസ്ഥാന സർക്കാരിനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ കോഴിക്കോട് ആവശ്യപ്പെട്ടു, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പുനപരിശോധന ഹര്‍ജികൾ കോടതിയുടെ പരിഗണനയിലിരിക്കെ ശബരിമല യുവതീ പ്രവേശനത്തിൽ സംസ്ഥാന സര്‍ക്കാരും സിപിഎം സംസ്ഥാന നേതൃത്വവും നിലപാട് മയപ്പെടുത്തുന്നതിനിടെയാണ് കെ സുരേന്ദ്രന്റെ വെല്ലുവിളി. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന നിലപാട് സിപിഎം കേന്ദ്ര നേതൃത്വവും വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെയും ഉപജാപക സംഘങ്ങളുടെയും കേന്ദ്രമായി മാറിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. കെൽട്രോണിനെ സർക്കാർ ബ്രോക്കര്‍ കമ്പനിയാക്കി മാറ്റിയെന്നും സുരേന്ദ്രൻ ആരോപണമുന്നയിച്ചു