സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം
കാസർകോട്: സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ കാട്ടുപന്നിയുടെ
ആക്രമണം. ജി.യു.പി സ്കൂൾ മുണ്ടക്കൈയിലെ വിദ്യാർത്ഥി ഹൈദരിനാണ് പരിക്ക്. മുതലപ്പാറയിലെ സാബിത്ത് ക്വാട്ടേഴ്സിൽ താമസിക്കുന്ന സാക്കിബിന്റെ മകനാണ്. മുളിയാർ സ്കൂളിലേക്ക് നടന്ന് പോവുന്നതിനിടെ റോഡിലേക്ക് ചാടിയ കാട്ടുപന്നി വിദ്യാർഥിയെ ആക്രമിക്കുകയായിരുന്നു. തലക്കാണ് പരിക്കേറ്റത്. ഹൈദരിന്റെ നിലവിളിയെ തുടർന്നെത്തിയ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുളിയാർ പഞ്ചായത്തിലെ വിവിധസ്ഥലങ്ങളിൽ കാട്ടുപന്നി അക്രമണം വർദ്ധിച്ചുവരികയാണെന്നും, വനം വകുപ്പ് അടിയന്തിരമായും ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇപ്പോൾ കാട്ടുപോത്തിന്റെയും ആക്രമണ ഭീഷണിയുണ്ട്.