പെർളയിൽ എസ്.ഐയെയും സംഘത്തെയും കാർ കയറ്റി കൊല്ലാൻ ശ്രമം; 8 പേർക്ക് എതിരെ
കേസ്
കാസർകോട്: വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച്
പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമം. എട്ടുപേർക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു.ഇന്നലെ രാത്രി പെർള ചെക്ക് പോസ്റ്റിലാണ് സംഭവം. പെർള, നൽക്ക ഹൗസിലെ ബി.മൊയ്തീൻ കുഞ്ഞിയെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി കത്തി നൗഷാദിനെ അറസ്റ്റു ചെയ്യാൻ എത്തിയ ബദിയഡുക്ക എസ്.ഐ എൻ.അൻസാറിനം സംഘത്തിനും നേരെയാണ് ആക്രമം ഉണ്ടായത്. സംഭവത്തിൽ കത്തി നൗഷാദിനെയും അക്രമത്തിനു ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.