ചന്ദ്രഗിരി പുഴയിൽ ചാടിയ വ്യാപാരിക്കായി തിരച്ചിൽ തുടരുന്നു
കാസർകോട് : ചന്ദ്രഗിരി പുഴയിൽ ചാടിയ വ്യാപാരിക്കായി തിരച്ചിൽ
തുടരുന്നു.ഉളിയത്തുടുക്ക റഹ്മത്ത് നഗർ സ്വദേശി ഹസൈനാർ (46) ആണ്
ചന്ദ്രഗിരി പാലത്തിൽ നിന്ന് പുഴയിൽ ചാടിയത്. പൊലീസും ഫയർഫോഴ്സും,
നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്. ചന്ദ്രഗിരി പാലത്തിന് സമീപം
കാറിൽ എത്തി കാറും മൊബൈൽ ഫോൺ ഉപേക്ഷിച്ച് ചെരിപ്പ് പാലത്തിനടുത്ത്
ഊരിയിട്ട ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് നാട്ടുകാർ നൽകുന്ന
വിവരം. ഒരാൾ വെള്ളത്തിൽ ചാടിയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ
പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിലാരംഭിച്ചു. രാവിലെ 6
മണിയോടെയാണ് സംഭവം. ചന്ദ്രഗിരി ജംഗ്ഷനിൽ ജ്യൂസ് കട നടത്തുന്നയാളാണ്
ഹസൈനാർ. സുഹൃത്തിന് മെസേജ് അയച്ച ശേഷം പുഴയിൽ
ചാടുകയായിരുന്നെന്നും വിവരമുണ്ട്.ഡിങ്കി ബോട്ടുകളുപയോഗിച്ചാണ് പുഴയിൽ
തിരച്ചിൽ പുരോഗമിക്കുന്നത്.