കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി; ഇത്തവണയും സ്വർണമെത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ച്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസ് 2 കോടിയിലേറെ രൂപയുടെ സ്വർണം പിടികൂടിയതിന് പിന്നാലെ ഇന്നും അരക്കോടിയോളം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു.ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 374 വിമാനത്തിൽ എത്തിയ പുത്തൂരിലെ പെരിയൻ കുന്നത്ത് ഷിഹാബുദ്ധീൻ (39) എന്ന യാത്രക്കാരനെയാണ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 862 ഗ്രാം തൂക്കമുള്ള 3 സ്വർണ ക്യാപ്സളുകൾ കണ്ടെടുത്തു.മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കൊണ്ട് വന്നത്. സംശയം തോന്നിയതിനെ തുടർന്നാണ് കസ്റ്റംസ് വിശദമായ പരിശോധന നടത്തിയത്. സ്വർണ്ണ മിശ്രിതത്തിൽ നിന്നും വേർതിരിച്ചെടുത്ത ശേഷം 767 ഗ്രാം സ്വർണ്ണം ലഭിച്ചതായും ഇതിന് 46,67,195/- രൂപയുടെ മൂല്യം വരുമെന്നും കസ്റ്റംസ് അറിയിച്ചു.