‘സൂഫിയാനാ കലാം ‘ ബ്രോഷർ പ്രകാശനം ചെയ്തു.
2023 ഡിസംബർ 31 – ന് കാസർക്കോട് സന്ധ്യാരാഗം ഓപ്പൺ ഓഡിറ്റോറിയത്തിൽ കോലായ് ഒരുക്കുന്ന പുതുവത്സര പരിപാടിയായ സൂഫിയാനാ കലാമിന്റെ ബ്രോഷർ പ്രകാശനം പി.ബി.അച്ചു നാസർ ചെർക്കളത്തിൽ നിന്നും ഏറ്റുവാങ്ങി നിർവഹിക്കുന്നു.
സൂഫി സംഗീതജ്ഞരായ സമീർ ബിൻസി – ഇമാം അസീസി ടീം അന്ന് സൂഫീ ഗാനങ്ങളും ഗസലുകളും അവതരിപ്പിക്കുന്നതോടൊപ്പം പുതുവത്സര പരിപാടികളും അരങ്ങേറും .
സ്കാനിയ ബെദിര , കാദർ പാലോത്ത് , ഇബ്റാഹിം എൻ. എം ആസിഫ് പി.പി. ,റഫീഖ് എസ് തുടങ്ങിയവർ സംബന്ധിച്ചു.