ന്യൂയോര്‍ക്ക്: കമ്പ്യുട്ടറില്‍ ഉപയോഗിക്കുന്ന കട്ട്, കോപ്പി, പേസ്റ്റ് ഓപ്ഷനുകളുടെ ഉപജ്ഞാതാവ് ലാറി ടെസ്ലര് (74) അന്തരിച്ചു. പ്രശസ്ത കന്പ്യൂട്ടര് വിദഗ്ധനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു ടെസ്ലര്.സിറോക്സ് മുന്‍ റിസര്‍ച്ചറായ ടെസ്ലര്, ആപ്പിള്‍, യാഹൂ, ആമസോണ്‍ തുടങ്ങിയ പ്രമുഖ കന്പനികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 മുതല്‍ 1997 വരെയാണ് ഇദ്ദേഹം ആപ്പിളില്‍ പ്രവര്‍ത്തിച്ചത്. സ്റ്റീവ് ജോബ്സിനെ ആപ്പിള്‍ കമ്പനിയിലേക്കു റിക്രൂട്ട് ചെയ്തത് ടെസ്ലറായിരുന്നു.
ക്വിക്ക്ടൈം, ആപ്പിള്‍സ്ക്രിപ്റ്റ്, ബില്‍ അക്കിന്‍സന്റെ ഹൈപ്പര്‍ കാര്‍ഡ് തുടങ്ങിയ മക്കിന്േറാഷ് സോഫ്റ്റ്വെയറുകളുടെ നിര്‍മാണത്തില്‍ ടെസ്ലര് വലിയ പങ്കുവഹിച്ചു. 1945-ലാണ് ടെസ്ലറുടെ ജനനം. 1960-ല്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സിറോക്സില്‍ റിസര്‍ച്ച് സ്റ്റാഫായി പ്രവര്‍ത്തിക്കുന്പോഴാണ് കട്ട്, കോപ്പി, പേസ്റ്റ് തുടങ്ങിയ ഓപ്പറേഷനുകള്‍ അദ്ദേഹം കണ്ടുപിടിക്കുന്നത്.