യുവ വ്യാപാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: രണ്ടാഴ്ച മുമ്പ് പലചരക്ക് കട തുടങ്ങിയ യുവാവ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. ഒടയഞ്ചാൽ, കോടോത്ത്, എരുമക്കുളത്തെ അരീക്കര വീട്ടിൽ നാരായണന്റെ മകൻ കെ.പ്രവീൺ (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. വർഷങ്ങളായി കാസർകോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന പ്രവീൺ രണ്ടാഴ്ച മുമ്പാണ് എരുമക്കുളത്ത് സ്വന്തം കട ആരംഭിച്ചത്. പരേതയായ കെ.ജാനകിയാണ് മാതാവ്. സഹോദരങ്ങൾ: കെ. പ്രമോദ്, കെ.പ്രസാദ്.