ഇരുപത്തിയഞ്ചിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായം, ടീഷർട്ടും പാന്റും വേഷം; യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ
മുംബയ്: യുവതിയുടെ മൃതദേഹം സ്യൂട്ട് കേസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുർള പ്രദേശത്ത് ഇന്നലെ ഉച്ചയോടെയാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. പന്ത്രണ്ടരയോടെയാണ് ഉപേക്ഷിക്കപ്പെട്ടനിലയിൽ സ്യൂട്ട് കേസ് കണ്ടെന്ന് പറഞ്ഞ് പൊലീസിന് വിവരം ലഭിച്ചത്.
സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. യുവതിക്ക് ഇരുപത്തിയഞ്ചിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായം വരുമെന്നാണ് പ്രാഥമിക നിഗമനം. ടീഷർട്ടും പാന്റുമാണ് വേഷം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.കൊലപാതകക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.