അയൽവാസി പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി ലഹരിക്കടിമയാക്കി, സ്വബോധം നഷ്ടപ്പെട്ട വിദ്യാർഥിനി ആശുപത്രിയിൽ
കണ്ണൂർ : കണ്ണൂർ സിന്തറ്റിക് മയക്കു മരുന്നിന്റെ ഇരയായ പെൺകുട്ടി അതീവ ഗുരുതര നിലയിൽ എടക്കാട്
പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വാടക കെട്ടിടത്തിൽ താമസിക്കുന്ന 17കാരിയാണ്
മാനസികമായും ശാരീരികമായും തകർന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ്
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസികളായ
ദമ്പതികൾക്കെതിരെ എടക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൽനിത്
വിജിൻ എന്നിവർക്കെതിരെയാണ് കേസ് ഒളിവിൽ പോയ ഇരുവർക്കുമായി പൊലീസ്
അന്വേഷണം ആരംഭിച്ചു. ദമ്പതികളാണെന്ന വ്യാജേനയാണ് ഇരുവരും പെൺകുട്ടി താമസിക്കുന്ന
സ്ഥലത്തിനു സമീപത്തെ ക്വാർട്ടേഴ്സിൽ താമസത്തിനു എത്തിയത്. അതിനുശേഷം
പെൺകുട്ടിയുമായി വലിയ അടുപ്പം സ്ഥാപിച്ചു. പിന്നീട് മയക്കുമരുന്നും മദ്യവും നൽകി ഇരുവരും
പെൺകുട്ടിയെ വശത്താക്കി. മയക്കുമരുന്നു വിതരണത്തിന്റെ ഏജന്റാക്കുകയായിരുന്നു.
ലക്ഷ്യം. ഇതിനിടയിൽ പഠനത്തിൽ പിന്നോട്ടു പോയ പെൺകുട്ടിയുടെ പെരുമാറ്റത്തിലും മാറ്റം
ഉണ്ടായി. ഇതിന് വൈദ്യ സഹായം തേടിപ്പോയപ്പോഴാണ് പെൺകുട്ടി മയക്കുമരുന്നിനു അടിമയായ
കാര്യം അറിഞ്ഞത്. വീട്ടുകാർ പൊലീസിനെ സമീപിക്കുവാൻ സാധ്യതയുണ്ടെന്നു
മനസ്സിലാക്കിയതോടെ യുവതീ യുവാക്കൾ സ്ഥലം വിടുകയായിരുന്നു. നേരത്തെ മറ്റു
വിവാഹബന്ധത്തിൽ ഏർപ്പെട്ട ഇരുവരും ആ ബന്ധങ്ങൾ ഒഴിഞ്ഞാണ് ഒന്നിച്ചു താമസിക്കുവാൻ
തുടങ്ങിയത്. ഒളിവിൽ പോയ ഇരുവരെയും കണ്ടെത്താൻ എടക്കാട് പൊലീസ് ഇൻസ്പെക്ടർ
സുരേന്ദ്രൻ കല്യാടിന്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപകമാക്കി ഇവരെ കണ്ടെത്താൻ
കഴിയുന്നതോടെ കണ്ണൂർ, കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്നു മാഫിയാ
സംഘത്തിലെ പ്രധാന കണ്ണികളെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്