കട്ടപ്പന: വീട്ടില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയില്‍. കട്ടപ്പന നിര്‍മല സിറ്റി കണ്ണംകുളംവീട്ടില് മനു തോമസ് (30) ആണ് അറസ്റ്റിലായത്. നിര്‍മ്മാണം നടക്കുന്ന വീട്ടിലെ കിടപ്പുമുറിയിലാണ് ഇയാള്‍ കഞ്ചാവ് കൃഷി നടത്തിയത്. ഇയാളുടെ മുറിയില്‍നിന്ന് ഗ്രോബാഗില്‍ വളര്‍ത്തിയ എട്ട് കഞ്ചാവുചെടികളും കണ്ടെടുത്തു.
അവിവാഹിതനായ ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസം. മാതാപിതാക്കളെ മനു വീട്ടില്‍നിന്ന് പിണക്കി അകറ്റി നിര്‍ത്തിയ ശേഷമായിരുന്നു കഞ്ചാവ് കൃഷി ആരംഭിച്ചത്. പരിസരവാസികള്‍ കാണാതെ പടുത ഉപയോഗിച്ച് ജനലുകള്‍ മറച്ചിരുന്നു. കഞ്ചാവുചെടിക്ക് വെളിച്ചം കിട്ടുന്നതിനായി ഇലക്ട്രിക് ലൈറ്റുകളും സെറ്റ് ചെയ്തു.
പട്രോളിങ്ങിനിടെയാണ് പ്രതിയെക്കുറിച്ച് എക്സൈസ് സംഘത്തിന് വിവരം ലഭിക്കുന്നത്. ദിവസങ്ങളായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ശേഷമാണ് എക്സൈസ് സംഘം മനുവിനെ പിടികൂടിയത്.