ബംഗളൂരുവിൽ ബൈക്കപകടത്തിൽ കാസർകോട് സ്വദേശി മരിച്ചു
ബംഗളൂരു: ബംഗളൂരുവിൽ ബൈക്കപകടത്തിൽ കാസർകോട് സ്വദേശി
മരണപ്പെട്ടു. തളങ്കര തെരുവത്ത് സ്വദേശി ശംസ വീട്ടിൽ മുസദിക്കിന്റെ മകൻ മജാസ് (34) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ബംഗളൂരു, സിൽക്ക് ബോർഡ് മേൽപ്പാലത്തിലാണ് അപകടം. മടിവാളയിൽ നിന്നു ബൊമ്മന ഹള്ളിയിലെ താമസ സ്ഥലത്തേയ്ക്ക് പോകുന്നതിനിടെയാണ് അപകടം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാൻ എ.ഐ.കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ ശ്രമം നടത്തിവരികയാണ്. മുംതാസ് ആണ് ഭാര്യ.