ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ; മികച്ച തുടക്കം നൽകി രോഹിത് ശർമ
മുംബയ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫെെനലിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിംഗാണ് തിരഞ്ഞെടുത്തത്. അവസാന മത്സരത്തിൽ നെതർലെൻഡ്സിനെ കീഴടക്കിയ ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ന്യൂസീലൻഡിനെ നേരിടുന്നത്. മുംബയ് വാങ്കഡേ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആറ് ഓവറിൽ 58 റൺസാണ് ഇന്ത്യ നേടിയത്. അതിൽ 45 റൺസ് നേടിയത് ക്യാപ്റ്റനായ രോഹിത് ശർമയാണ്. വെറും 23 പന്തിൽ നാല് ഫോറും നാല് സിക്സറും പറത്തിയാണ് രോഹിത്തിന്റെ കുതിപ്പ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര.
2019ലെ ലോകകപ്പ് സെമിഫൈനലിൽ തങ്ങളെ തോൽപ്പിച്ച ന്യൂസിലാൻഡിനോട് പകരം വീട്ടാനുള്ള അവസരമാണ് രോഹിത് ശർമ്മയ്ക്കും സംഘത്തിനും ഇത്. പ്രാഥമിക ലീഗ് റൗണ്ടിലെ ഒമ്പത് മത്സരങ്ങളിലും ജയിച്ച് ഒന്നാമന്മാരായാണ് ഇന്ത്യ ഇത്തവണ സെമിയിലെത്തിയത്.
ന്യൂസീലൻഡ് പ്ലേയിംഗ് ഇലവൻ– ഡെവോൺ കോൺവെ, രചിൻ രവീന്ദ്ര, കെയ്ന്‍ വില്യംസൻ (ക്യാപ്റ്റൻ), ഡാരിൽ മിച്ചൽ, മാര്‍ക് ചാപ്മാൻ, ഗ്ലെൻ ഫിലിപ്സ്, ടോം ലാതം, മിച്ചൽ സാന്റ്നർ, ടിം സൗത്തി, ലോക്കി ഫെർഗൂസൻ, ട്രെന്റ് ബോൾട്ട്