മികച്ച സംഘടനക്കുള്ള ചെർക്കളം അബ്ദുള്ള-അഹ്മദ് മാസ്റ്റർ മെമ്മോറിയൽ അവാർഡ് യുണൈറ്റഡ് പൈവളികൻസിന്
ദുബായ്: യുഎഇ യിലെ ഏറ്റവും മികച്ച പ്രവാസി സംഘടനക്കുള്ള ദുബായ് കലാ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ ചെർക്കളം അബ്ദുള്ള-അഹ്മദ് മാസ്റ്റർ മെമ്മോറിയൽ അവാർഡ് യുണൈറ്റഡ് പൈവളികൻസിന്.
നവംബർ 19ന് അബുഹയിൽ വിമൻസ് അസോസിയേഷനിൽ വച്ചു നടക്കുന്ന പ്രൗഢ ഗംഭീരമായ പരിപാടിയിൽ മഞ്ചേശ്വരം എംൽഎ എകെഎം അഷ്റഫ്, വ്യവസായി യഹ്യ തളങ്കര തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
കാസറഗോഡ് ജില്ലയിലെ പൈവളികെ പഞ്ചായത്ത് പരിധിയിൽ നിന്നും യുഎഇ യിൽ പ്രവാസ ജീവിതം നയിക്കുന്നവരെ ഒരുമിച്ച് ഒരു കുടക്കീഴിൽ നിർത്താൻ 2016 ഇൽ രൂപീകൃതമായ യുണൈറ്റഡ് പൈവളികൻസ്, നിരവധി സാമൂഹിക സാംസ്കാരിക കായിക ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിദ്ധ്യം ആണ്.
പ്രവാസലോകത്തെ ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആണ് ഈ അവാർഡ് എന്ന് യുണൈറ്റഡ് പൈവളികൻസ് ബോർഡ് ഓഫ് ഡയറക്ടർസ് പ്രസിഡന്റ് ഇബ്രാഹിം ബജൂരി അറിയിച്ചു.