കുമ്പള പച്ചമ്പളയിൽ പുലിയിറങ്ങിയതായി സംശയം;സിസിടിവിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജനം ഭീതിയിൽ
കാസർകോട്: കുമ്പള പച്ചമ്പളയിൽ പുലിയിറങ്ങിയതായി സംശയം. പുലിയുടെ
സിസിടിവിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജനം ഭീതിയിലായി. പച്ചമ്പള, കാണ്ടലിലെ അബ്ദുള്ള ബേരിക്കയുടെ വീട്ടിൽ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.ഇക്കാര്യം മംഗൽപാടി പഞ്ചായത്ത് അംഗം മജീദ് പച്ചമ്പള പൊലീസ് ഫോറസ്റ്റ് വില്ലേജ് അധികൃതരെ അറിയിച്ചു. നേരത്തെയും പച്ചമ്പള ഭാഗങ്ങളിൽ പുലിയിറങ്ങിയതായി സംശയം ഉണ്ടായിരുന്നുവെങ്കിലും വ്യക്തമായ ചിത്രം ലഭിക്കുന്നത് ഇപ്പോഴാണ്. ദൃശ്യം പ്രചരിപ്പിച്ചതോടെ നാട്ടുകാർക്കിടയിൽ ഉണ്ടായ ഭീതി ഒഴിവാക്കാൻ നടപടി ആരംഭിക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.