ഓയിൽ കമ്പനിയിൽ തൊഴിലാളി മരിച്ച സംഭവം:മരണ കാരണം താഴേക്ക് വീണുണ്ടായ പരുക്കു മൂലം; കൊലപാതകമല്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
നീലേശ്വരം:എരിക്കുളത്തെ പൂട്ടിക്കിടക്കുന്ന ഓയിൽ കമ്പനിയിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ മരണം സംഭവിച്ചത് കമ്പനി കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നു താഴേക്ക് വീണുണ്ടായ പരുക്കു മൂലമെന്നു പൊലീസ്. വീഴ്ചയിലുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളതെന്നു നീലേശ്വരം സിഐ, കെ.പ്രേംസദൻ പറഞ്ഞു. മടിക്കൈ കക്കാട്ട് ഒളയത്തെ കായിലവളപ്പിൽ ബാലനെ (65) തിങ്കളാഴ്ച രാവിലെയാണ് ഓയിൽ കമ്പനിയിൽ മരിച്ചു കിടക്കുന്നതു കണ്ടത്. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.