ഗർഭിണിയായ ഭാര്യയെ ഭർത്താവ് വെടിവെച്ച് കൊന്നു
വാഷിങ്ടൺ: അമേരിക്കയിൽ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു.
ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്) ലാലി ദമ്പതിമാരുടെ മകൾ മീരക്ക് (32) ആണ് വെടിയേറ്റത്. ഗുരുതരപരിക്കുകളേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഗർഭിണിയായ മീരയെ ഭർത്താവ് ഏറ്റുമാനൂർ പഴയമ്ബിള്ളി അമൽ റെജി വെടിവയ്ക്കുകയായിരുന്നുവെന്നാണ് നാട്ടിൽ ലഭിച്ച വിവരം ഭർത്താവ് അമൽ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നങ്ങളെ തുടർന്നായിരുന്നു ആക്രമണമെന്നാണ് വിവരം. മീരയുടെ സ്ഥിതി ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് നാട്ടിലെ ബന്ധുക്കൾക്ക് ലഭിച്ച വിവരം.