ക്ലാസ്സിൽ വിദ്യാർത്ഥിയുടെ കുരുമുളക് സ്പ്രേ പ്രയോഗം; 12 വിദ്യാർത്ഥികൾ ആശുപത്രിയിൽ
കണ്ണൂർ: പയ്യന്നൂരിൽ ക്ളാസ് മുറിയിൽ കുരുമുളക് സ്പ്രേ പ്രയോഗവുമായി വിദ്യാർത്ഥി. പയ്യന്നൂർ തായിനേരി എസ് എ ബി ടി എം സ്കൂളിലാണ് സംഭവം, ശാരീരിക അസ്വസ്ഥത നേരിട്ട 12 വിദ്യാർത്ഥികളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെയാണ് സംഭവം. വിദ്യാർത്ഥി യുമായി എത്താനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ വിദ്യാർത്ഥിയിൽ നിന്ന് വിശദീകരണം തേടുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.