ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു
കാസർകോട്: ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർ മരിച്ചു. രാജപുരം
സ്വദേശി ചക്കാലക്കൽ അഭിലാഷ് ബേബി (40) ആണ് മരിച്ചത്. വെളളിയാഴ്ച രാവിലെ രാജപുരത്ത് നിന്നും പൂടങ്കല്ലിലേക്ക് പോകവെ പൈനിക്കരയിൽ റോഡ് നിർമാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മൺകൂനയിൽ തട്ടി മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ പൂടങ്കല്ല് താലൂക്ക്
ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിൽസക്കിടെ വൈകിട്ടോടെ മരിച്ചു. മൃതദേഹം രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ:മോൺസി (ഇസ്രായേൽ) കർണ്ണാടക ജടിക്കൽ പാരടിയിൽ കുടുംബാംഗം. മകൾ ഒലീവിയ അഭിലാഷ്, സഹോദരങ്ങൾ ലോബിഷ് കാഞ്ഞിരപ്പാല (കൂടല്ലൂർ, കോട്ടയം) പരേതനായ റോബിൻ.