മഞ്ചേശ്വരത്ത് ഗോവൻ മദ്യം പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
കാസർകോട്: മഞ്ചേശ്വരം എക്സസൈസ് ചെക്ക് പോസ്റ്റിൽ ഗോവൻ നിർമ്മിത
മദ്യം പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പെരിയ ബസാർ നാലക്കര
സ്വദേശി വിനോദ് കുമാറിനെയാണ് എക്സൈസ് കംബ്രാഞ്ച് സംഘം അറസ്റ്റ്
ചെയ്തത്. 2023 ജൂലായ് 9 ന് മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് ഗുഡ്
കാരിയർ വാഹനത്തിൽ കടത്തി കൊണ്ടുവന്ന 2484 ലിറ്റർ ഗോവൻ മദ്യം
പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ കർണ്ണാടക ഹൊന്നാവർ സ്വദേശി
രാധാകൃഷ്ണ.എസ്.കമ്മത്ത് (59) എന്നയാളെ അറസ്റ്റു ചെയ്തിരുന്നു. മദ്യം
കൊണ്ടുവരാൻ നിർദേശിച്ച ആളെയാണ് ഇപ്പോൾ എക്സൈസ് ക്രൈംബ്രാഞ്ച്
പിടികൂടിയത്. മദ്യം പിടിച്ചെടുത്ത ദിവസം മുതൽ ഇയാൾ ഒളിവിലായിരുന്നു.
കേസിന്റെ അന്വേഷണം എക്സൈസ്,ക്രൈം ബ്രാഞ്ചിന് നൽകിയതോടെയാണ്
മദ്യം ആർക്കുവേണ്ടി കടത്തിയതെന്ന് തെരഞ്ഞത്. എക്സൈസ് ക്രൈം ബ്രാഞ്ച്
സർക്കിൾ ഇൻസ്പെക്ടർ ആർഎൻ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്
വിനോദിനെ അറസ്റ്റു ചെയ്തത്. എക്സൈസ് ഉദ്യോഗസ്ഥരായ സുഗന്ധ കുമാർ,
സുധീർ, സജീവ് സി.ഇ.ഒ ജിബിൽ കുമാർ, ഡ്രൈവർ രാജേഷ് എന്നിവരും
പിടികൂടുന്ന സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കാസർകോട് ജുഡീഷ്യൽ
ഫസ്റ്റ് ക്ലാസ് കോടതിയിൽ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.