‘ഒരുവട്ടം കൂടി’ ജി എച്ച് എസ് എസ് മുഗ്രാൽപുത്തൂർ 2001 -02 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
കാസർകോട്: ജി എച്ച് എസ് എസ് മുഗ്രാൽപുത്തൂർ 2001 -02 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കാസർഗോഡ് ഇൻസ്പെക്ടർ ഓഫ് പോലീസ് അജിത് കുമാറാണ് പൂർവ്വ വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ ലോഗോ പ്രകാശനം ചെയ്തത്. ഒരുവട്ടം കൂടി എന്ന എന്നപേരിൽ നടത്തപ്പെടുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വിദേശത്തും സ്വദേശത്തുമുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും എന്ന് സംഘാടകർ വ്യക്തമാക്കി. മത ജാതി രാഷ്ട്രീയ ഭേദമന്യേ സ്നേഹവും സാഹോദര്യവും നിലനിർത്തിയ കുട്ടിക്കാല സൗഹൃദങ്ങൾ എന്നും സുഗന്ധമുള്ള ഓർമ്മയാണെന്നും ഓർമ്മകളിലൂടെ കടന്നുപോവുക മാത്രമല്ല യുവതലമുറക്ക് പഴയ തലമുറ അനുഭവിച്ച ആ സാഹോദര്യത്തിന്റെ സവിശേഷതകൾ പകർന്നു നൽകുക എന്നുള്ളതും ഈ കൂടിച്ചേരലിന്റെ ലക്ഷ്യമാണെന്ന് സംഘാടകർ പറഞ്ഞു.