വീണ്ടും തട്ടിപ്പ്;യുവതിയുടെ ഫോണിലേക്ക് വന്ന ലിങ്ക് പോയത് ഗൂഗിൽ മാപ്പിലേക്ക്,കാലിയായത് അക്കൗണ്ടിലെ ആറ് ലക്ഷം
കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിലൂടെ വലിയതോതിൽ പണം സമ്പാദിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മാവിലായി സ്വദേശിയായ യുവതിയുടെ കൈയിൽ നിന്ന് 6,61,600 രൂപ തട്ടിയെടുത്തു. യുവതിയുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.
യുവതിയുടെ ഫോണിലേക്ക് ടെലഗ്രാം ആപ്പ് വഴിയാണ് തട്ടിപ്പുകാർ സന്ദേശം അയച്ചത്. ഇതിൽ കയറിയപ്പോൾ ഗൂഗിൾ മാപ്പിലേക്ക് എത്തുകയും തട്ടിപ്പുകാരുടെ നിർദ്ദേശമനുസരിച്ച് കുറച്ച് സ്ഥലങ്ങൾക്ക് റേറ്റിംഗ് കൊടുക്കുകയുമായിരുന്നു.ഇതിനു പ്രതിഫലമായി ആദ്യം കുറച്ച് പണം യുവതിക്ക് ലഭിക്കുകയും ചെയ്തു. പിന്നീട് അവർ ഓൺലൈൻ ട്രേഡിംഗിലൂടെ കൂടുതൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.