ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണം ഉടൻ, 900 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: നാലു മാസത്തെ ക്ഷേമപെൻഷൻ കുടിശികയിൽ ഒരു മാസത്തെ തുകയായ 1600 രൂപ ഉടൻ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 900 കോടി രൂപയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. മസ്റ്ററിംഗ് ചെയ്തിട്ടുള്ളവർക്കെല്ലാം പെൻഷൻ അനുവദിക്കും. മറ്റുള്ളവർക്ക് മസ്റ്ററിംഗ് പൂർത്തിയാക്കുന്ന മാസം തന്നെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. .
പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക് ബാങ്ക് അക്കൗണ്ടുവഴിയും തുക ലഭിക്കും ഏഴര വർഷത്തിനുള്ളിൽ എൽ.ഡി.എഫ് സർക്കാരുകൾ 57,604 കോടി രൂപ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായി വിതരണം ചെയ്തിട്ടുണ്ട്. രണ്ടാം പിണറായി സർക്കാർ 22,250 കോടി രൂപ നൽകി. 64 ലക്ഷം പേരാണ് പെൻഷൻ ഡാറ്റാ ബേസിലുള്ളതെന്നും മന്ത്രി പറഞ്ഞു.