അലൻ ഷുഹൈബ് ആശുപത്രിയിൽ; അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചതായി സൂചന
കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ എറണാകുളത്തെ ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റി. അലന്റെ ബന്ധുവിന്റെ ഫ്ലാറ്റിലാണ് അവശ നിലയിൽ കണ്ടെത്തിയത്.അലനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ആത്മഹത്യ ശ്രമമെന്നാണ് പോലീസ് നൽകുന്ന സൂചന. അതേസമയം അലന്റെ മൊഴി എടുക്കാൻ ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു.