കാണാതായ ബി എഡ് വിദ്യാർത്ഥി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: കാണാതായ ബി എഡ് വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
എൻമകജെ, ഷേണി, പദ്യാന സ്വദേശി സിൽവെസ്റ്റർ ക്രാസ്തയുടെ മകൻ ഐവൻ കാ
(25)യാണ് മരിച്ചത്. തൊക്കോട്ടെ അധ്യാപക പരിശീലന വിദ്യാർത്ഥിയാണ്. തിങ്കളാഴ്ച്ച കോളേജിൽ
പോയി വന്ന ഐവൻ കാ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. വീട്ടുകാർ
രാവിലെ എഴുന്നേറ്റു നേക്കിയപ്പോൾ കണ്ടില്ല. അതിരാവിലെ തന്നെ കോളേജിലേയ്ക്ക് പോയിട്ടു
ണ്ടാകുമെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. ഉച്ചയോടെ കോളേജിൽ നിന്നും അധ്യാപിക ഫോൺ
ചെയ്ത് അന്വേഷിച്ചിരുന്നതായി പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരമായിട്ടും ഐവൻ ക്രാസ്ത
തിരിച്ചെത്താത്തതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടയിലാണ് രാത്രി കുളത്തിൽ
മൃതദേഹം കാണപ്പെട്ടത്. തുടർന്ന് സീനിയർ ഫയർ ആന്റ് റെസ് ക്യു ഓഫീസർ സണ്ണി
മാനുവലിന്റെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് ആണ് മൃതദേഹം കരയ്ക്കെടുത്തത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. അതേസമയം തന്റെ
മരണത്തിനു ഉത്തരവാദി താൻ തന്നെയാണെന്നു വ്യക്തമാക്കുന്ന ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം
തുടങ്ങി.