മഅ്ദനിക്കെതിരെ വിദ്വേഷ പരാമർശം; ലസിത പാലക്കലിനെതിരെ കേസ്
കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ യുവമോർ മുൻ നേതാവ് ലസിത പാലക്കലിനെതിരെ കേസെടുത്തു. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. പി.ഡി.പി എറണാകുളം ജില്ലാ പ്രസിഡന്റ് അഷ്റഫ് വാഴക്കാലയുടെ പരാതിയിലാണ് കേസ്.
കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ ലസിത മഅ്ദനിക്കെതിരെ വിദ്വേഷ പോസ്റ്റിട്ടിരുന്നു. കേരള പൊലീസ് ആക്ട് 120 ഒ, ഐ.പി.സി 153 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. മഅ്ദനിക്കെതിരെ സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി.