കെട്ടിടത്തിന്റെ ടെറസിൽ നിന്ന് വീണ് എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
മംഗളൂരു: കെട്ടിടത്തിന്റെ ടെറസിൽ നിന്ന് വീണ് 13 വയസ്സുകാരി മരിച്ചു.
മണിപ്പാൽ ഹെർഗ സ്വദേശിനി കൃതികയുടെ മകൾ പ്രജ്ഞ13)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.20ന് ഹെർഗ സരളെബെട്ട് ഹൈ പോയിന്റ് ഹൈറ്റ്സ് ഫ്ളാറ്റിലെ എട്ടാം നിലയിൽ നിന്നാണ് പ്രജ്ഞ വീണത്. ഉടൻ മണിപ്പാൽ കെഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മണിപ്പാൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മണിപ്പാലിലെ സ്വകാര്യ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പെൺകുട്ടി മാനസിക വിഭ്രാന്തിയുണ്ടായിരുന്നതായി പറയപ്പെടുന്നു.