കാസർകോട് വിദേശ മദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ
കാസർകോട്: കാസർകോട് എക്സൈസ് എൻഫോഴ്സ് മെന്റ് ആൻഡ് ആന്റി
നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിൽ 12.42
ലിറ്റർ കർണാടക നിർമ്മിത വിദേശ മദ്യം പിടികൂടി. പ്രിവന്റീവ് ഓഫീസർ
സാജൻ അപ്യാലും സംഘവും നടത്തിയ പരിശോധനയിലാണ് KL 14 v 6502 നമ്പർ
സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്. മദ്യം കടത്തിക്കൊണ്ട് വന്ന
കാസർകോട് നെല്ലിക്കട്ട് സായൂജ്യം വീട്ടിൽ ചന്ദ്രശേഖരൻ.വി മകൻ
ഗീതേഷ്.കെ (30) എന്നയാളെ അറസ്റ്റ് ചെയ്തു. വാഹനമടക്കം മദ്യം കസ്റ്റഡിയിൽ
എടുത്ത് അബ്ദാരി കേസെടുത്തു. പാർട്ടിയിൽ സിവിൽ തസ്
ഓഫീസർമാരായ പ്രജിത്ത്.കെ.ആർ. നസറുദ്ദിൻ.എ.കെ. സോനു സെബാസ്റ്റ്യൻ,
എക്സൈസ് ഡ്രൈവർ ക്രിസ്റ്റിൻ. പി. എ എന്നിവരും ഉണ്ടായിരുന്നു.