റെയിൽപാളം പരിശോധിക്കുന്നതിനിടെ ട്രെയിൻ തട്ടി ട്രാക്ക് മാൻ മരിച്ചു
കാസർകോട്: കാസർകോട് റെയിൽപാളം പരിശോധിക്കുന്നതിനിടെ ട്രാക്ക് മാൻ
ട്രെയിൻ തട്ടി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി പാഗുവോട്ടി നവീൻ (25) ആണ്
മരിച്ചത്. രാവിലെ 9.15 ന് ഷിറിയ പാലത്തിന് സമീപമായിരുന്നു അപകടം.മുട്ടം
മുതൽ കുമ്പള വരെയുള്ള ട്രാക്കിന്റെ പരിശോധനാ ചുമതലയായിരുന്നു നവീന്
ഉണ്ടായിരുന്നത്. പാലത്തിന് സമീപം ട്രാക്ക് പരിശോധിക്കുന്നതിനിടെ
മംഗലാപുരത്തേക്ക് പോവുകയായിരുന്ന ചെന്നൈ സൂപർഫാസ്റ്റ് ട്രെയിൻ
തട്ടിയായിരുന്നു അപകടം. വിവരമറിഞ്ഞ് റെയിൽവേ അധികൃതരും പൊലീസും
സ്ഥലത്തെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തിടെയാണ്
നവീൻ റെയിൽവേയിൽ ജോലിക്ക് കയറിയത് മൃതദേഹം പോസ്റ്റ് മോർട്ടത്തിന്
ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും