19 ദിവസം മുമ്പ് വിവാഹിതയായ യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ
കാസർകോട്: പത്തൊമ്പത് ദിവസം മുമ്പ് വിവാഹിതയായ നവവധുവിനെ കിടപ്പുമുറിയിൽ
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെർള ഉക്കിനടുക്ക സ്വദേശിയും പ്രവാസിയുമായ ജാഫർ
താജുദ്ദീനിന്റെ ഭാര്യ ഉമൈബ ബാനു(22)വാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ
ഉക്കിനടുക്കയിലെ ഉമൈബയുടെ വീട്ടിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ ഇരുവരും ഏറെ
നേരം സംസാരിച്ച ശേഷം ഭർത്താവ് പുറത്തുപോയിരുന്നു. പത്തുമിനുട്ടിന് ശേഷം
തിരിച്ചുവരുമ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. മൊബൈൽ ഫോണിലും പിന്നീട് നേരിട്ട്
ഉറക്കെ വിളിച്ചിട്ടും വാതിൽ തുറന്നില്ല. പിന്നീട് അയൽവാസികളെ വിവരമറിച്ച് വാതിൽ
തള്ളിത്തുറന്നുനോക്കിയപ്പോഴാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ ഉമൈബയെ
കണ്ടത്. ഉടൻ തന്നെ ഉക്കിനടുക്ക മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും
മരിച്ചതായി ഡോക്ടർ അറിയിച്ചു. തുടർന്ന് വിദഗ്ദ്ധ പോസ്റ്റുമോർട്ടം നടത്താൻ ഡോക്ടർ
നിർദേശിക്കുകയായിരുന്നു. വിവരത്തെ തുടർന്ന് ബദിയടുക്ക പൊലീസ് എത്തി മൃതദേഹം
പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അയൽവാസികളായ താജുദ്ദീനും
ഉമൈബയും ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് 19 ദിവസം മുമ്പ് വിവാഹിതരായത്.
ഉക്കിനടുക്കയിലെ കർണാടക മുഹമ്മദ് ബീഫാത്തിമ ദമ്പതികളുടെ മകളാണ്. വീട്ടുകാർ
കർണാടകയിലെ കുടുംബ വീട്ടിലേക്ക് പോയപ്പോഴാണ് സംഭവം.ഭർത്താവ് താജുദ്ദീൻ സ്വന്തം
വീട്ടിൽ പോയി മടങ്ങി വന്നപ്പോൾ കതക് അടച്ചിരുന്നു. യുവതിയുടെ മൊബൈൽ ഫോണും,
മരുന്നുകളുടെ പ്രിൻസ്ക്രിപ്ഷനും നോട്ട് ബുക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. താജുദ്ദീൻ
ഒരാഴ്ചക്കകം ഗൾഫിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിലുമായിരുന്നു. ഭർത്താവിനെ
വിട്ടുപിരിയുന്ന മനോവിഷമമായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
ബദിയടുക്ക പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം
നടത്തിവരികയാണ്.സഹോദരങ്ങൾ സിറാജ്. ഉദൈഫ്, ബുഷ്റ