കാസർകോട് ചന്ദ്രഗിരിപുഴയിൽ വീണ പ്രവാസിയുടെ മൃതദേഹം കണ്ടത്തി . പെരുമ്പള പൂഴിക്കടവിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.മേലാംകോട് സ്വദേശി മജീദ് (50) എന്നയാളെയാണ് പുഴയിൽ വീണ് കാണാതായിരുന്നത് . വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. 11 മണിയോടെയാണ് മൃതദേഹം കണ്ടത്തിയത് സുഹൃത്തുക്കളായ മൂന്ന് പേർക്കൊപ്പം അർധരാത്രിയോടെ തോണിയിൽ സമയം ചിലവഴിക്കുമ്പോളാണ് മജീദ് പുഴയിൽ വീഴുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവർ പൊലീസിന് മൊഴി നൽകിയിക്കുന്നത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.