തിരുവനന്തപുരം: തന്നെ സ്നേഹിച്ച, തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞ് വാവാ സുരേഷ്. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ വാര്‍ഡിലെത്തിയ ശേഷം യൂ ട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് വാവാ സുരേഷ് നന്ദി അറിയിച്ചത്.
വിശ്രമമില്ലാതെയുള്ള ഓട്ടത്തിനിടെ തളര്‍ന്നു പോകുന്ന ചില അവസരങ്ങളിലാണ് അശ്രദ്ധ മൂലം പാമ്ബിന്റെ കടിയേല്‍ക്കേണ്ടി വരുന്നതെന്നും അത് മറ്റാരുടേയും തെറ്റല്ലെന്നും വാവാ സുരേഷ് പറഞ്ഞു. പതിനൊന്നാമത്തെ പ്രാവശ്യമാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തുന്നതെന്നും ഈയവസരങ്ങളിലെല്ലാം തന്നെ സഹായിച്ച മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് വാവാ സുരേഷ് പ്രത്യേക നന്ദി അറിയിച്ചു. കൂടാതെ തന്നെ ചികിത്സ ഡോക്ടര്‍മാര്‍ക്കും പരിചരിച്ച നഴ്സുമാര്‍ക്കും മറ്റെല്ലാ ജീവനക്കാര്‍ക്കും അദ്ദേഹം കടപ്പാടറിയിച്ചു.
പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജങ്ഷനിലെ വീട്ടിലെ കിണറ്റില്‍ വീണ അണലിയെ പിടികൂടുന്നതിനിടെയാണ് വാവാ സുരേഷിന് കടിയേറ്റത്. തുടര്‍ന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. താനൊരു വിഐപി അല്ലെങ്കിലും മെഡിക്കല്‍ കോളേജില്‍ തനിക്ക് വിഐപി ചികിത്സയാണ് ലഭിച്ചതെന്നും അതില്‍ വളരെയധികം നന്ദിയുണ്ടെന്നും വാവാ സുരേഷ് പറഞ്ഞു.