തുരുത്തി സ്കൂളിലേക്ക് പ്രിന്റർ സ്കാനർ കോപ്പി മെഷീൻ ഐ.എൻ.എൽ ശാഖാ കമ്മിറ്റി കൈമാറി.
തുരുത്തി: എം.എം.എ യു പി സ്കൂളിലേക്ക് പ്രിന്റർ, സ്കാനർ കോപ്പി മെഷീൻ ഐ.എൻ.എൽ തുരുത്തി ശാഖാ കമ്മിറ്റി നൽകി.ശാഖാ പ്രസിഡന്റ് ടി.എ അബ്ദുല്ലകുഞ്ഞി ഹാജി പ്രിന്റർ സ്കാനർ പ്രധാന അദ്ധ്യാപിക ശ്രീവിദ്യ ടീച്ചർക്ക് കൈമാറി.
പ്രസ്തുത ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഹാരിസ് ടി. എം,മറ്റു അധ്യാപകർ ഐ.എം.സി.സി ഷാർജ കാസറഗോഡ് ജില്ലാ പ്രസിഡന്റ് ഹനീഫ് തുരുത്തി,അമീർ ടി.എ,ശംസുദ്ധീൻ ബി.എസ്,സലാം സ്റ്റാർനെറ്റ്,ജലാൽ ടി.എം,അബ്ദുല്ല ടി.എ,സമദ് ടി.എ തുടങ്ങിയവർ സന്നിഹിതരായിരുന്നു.