രജിത് കുമാറിന് തെരുവ് നായയുടെ കടിയേറ്റു; നായ കാലിൽ കടിച്ചുതൂങ്ങി
പത്തനംതിട്ട: ബിഗ് ബോസ് താരവും നടനുമായ രജത് കുമാറിനെ തെരുവുനായ കടിച്ചു. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു ആക്രമണം ഉണ്ടായത്.രജത് കുമാറിനൊപ്പമുണ്ടായിരുന്ന രണ്ടു പേർക്കും തെരുവുനായയുടെ കടിയേറ്റു. കൂടാതെ മലയാലപ്പുഴ ക്ഷേത്രത്തിന് അടുത്ത് വെച്ച് ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെയും തെരുവുനായ ആക്രമിച്ചു. പരിക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.ഒരു സിനിമയുടെ ഷൂട്ടിങ്ങിനായാണ് രജത് കുമാർ പത്തനംതിട്ടയിൽ എത്തിയത്. രാവിലെ താമസസ്ഥലത്തുനിന്ന് കാപ്പി കുടിക്കാൻ പോയപ്പോഴാണ് നായ ആക്രമിച്ചതെന്നും രജത് കുമാർ പറഞ്ഞു.