സ്വർണ വില ഇന്നും കൂടി, 1 പവൻ സ്വർണത്തിന് 45,920 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. വെള്ളിയാഴ്ച മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ശനിയാഴ്ച (28.10.2023) ഉയർന്നത്. റെകോർഡ് വിലയിലാണ് സ്വർണമെത്തിയിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും ഒരു പവന് 22 കാരറ്റിന് 480 രൂപയുമാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 45,920 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5740 രൂപയാണ് നിരക്ക്.
ഈ വർഷം മെയ് അഞ്ചിന് ഒരു ഗ്രാമിന് 5720 രൂപയും ഒരു പവന് 45,760 രൂപയിലും എത്തിയതായിരുന്നു ഇതുവരെയുള്ള സ്വർണത്തിന്റെ സംസ്ഥാനത്തെ റെകോർഡ് വില. അത് മറികടന്നിരിക്കുകയാണ് ഇപ്പോൾ. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും വർധിച്ചു. 60 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4330 രൂപയാണ്. ഒരു പവന് 18 കാരറ്റിന് 38,064 രൂപ നൽകണം. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയാണ് നിരക്ക്.
വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5680 രൂപയും ഒരു പവന് 22 കാരറ്റിന് 45,440 രൂപയുമായിരുന്നു വില. ഒരു ഗ്രാം 18 കാരറ്റ് 4708 രൂപയിലും ഒരു പവന് 18 കാരറ്റിന് 37,664 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിയാഴ്ച വെള്ളിയുടെ വിലയിലും മാറ്റമുണ്ടായില്ല. വ്യാഴാഴ്ച (26.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന് 22 കാരറ്റിന് 120 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന് 18 കാരറ്റിന് 80 രൂപയും കൂടിയിരുന്നു.