കൊല്ലം: കൊല്ലത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്നും ഒരു ലോഡ് ലഹരി പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു.കോണ്‍ഗ്രസ് നേതാവ് ബിനോയ് ഷാനൂരിന്റെ വീട്ടില്‍ നിന്നുമാണ് ഒരു ലോഡ് ലഹരി പദാര്‍ത്ഥം പിടികൂടിയത്. കൊല്ലം പളളിമുക്കിലെ വീട്ടില്‍ നിന്നാണ് ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടെടുത്തത്.മുന്‍പും ഇയാളുടെ വീട്ടില്‍ നിന്നും ലഹരി പദാര്‍ത്ഥങ്ങള്‍ പിടികൂടിയിരുന്നതായി ഇരവിപുരം പോലീസ് അറിയിച്ചു. സംഭവത്തില്‍ ഇരവിപുരം പോലീസ് കേസെടുത്തു.