കര്‍ണാടകയില്‍ റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ ട്രക്കിടിച്ച് 12 മരണം
ചിക്കബെല്ലാപൂർ: റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ട്രക്കിടിച്ച് 12 പേര് മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലാണ് അപകടം.
ബംഗളൂരു-ഹൈദരാബാദ് ദേശീയ പാത 44-ൽ രാവിലെ 7.15-നാണ് അപകടമുണ്ടായത്.സംഭവസ്ഥലത്തു വച്ചു തന്നെ 12 പേരും മരിച്ചതായി അപകടത്തെക്കുറിച്ച് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവർ ആന്ധ്രാപ്രദേശിലെ പെൻകൊണ്ട ജില്ലയിൽ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.