ട്രെയിൻ യാത്രക്കാർക്ക് വിവരങ്ങളറിയാൻ സംവിധാനമൊരുക്കണമെന്ന് ഹൈക്കോടതി
കാസർകോട്: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് വിവരങ്ങൾ കൈമാറാൻ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി. സ്റ്റേഷനിലുള്ള ഇൻഫർമേഷൻ കൗണ്ടറിന്റെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കിയ റെയിൽവേയുടെ നടപടിക്കെതിരെ അഡ്വ: അനസ് ഷംനാടും എറണാകുളത്തെ കാസർകോട് വെൽഫെയർ അസോസിയേഷനും ചേർന്ന് സമർപ്പിച്ച റിട്ടിലാണ് വിധി.രാത്രി പത്തു മണി വരെ ഇൻഫർമേഷൻ കൗണ്ടർ പ്രവർത്തിക്കുന്നുണ്ട് എന്നും അതിനു ശേഷം ടിക്കറ്റ് കൗണ്ടറിൽ നിന്നും സ്റ്റേഷൻ മാഷിൽ നിന്നും വിവരങ്ങൾ അറിയാമെന്നും റെയിൽവേക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ എതിർ സത്യാവാങ് മൂലം നൽകിയപ്പോൾ അക്കാര്യം അറിയിച്ചു കൊണ്ട് ടികറ്റ് കൗണ്ടറിലും ഓടോമാറ്റിക് ടിക്കറ്റ് വെൻഡിഗ് മെഷീനുകൾക്ക് സമീപവും ബോർഡുകൾ സ്ഥാപിക്കാൻ റെയിൽവേയോട് കോടതി ഉത്തരവിട്ടു. ഇപ്പോൾ ടിക്കറ്റ് ബുക്കിങ് കൗണ്ടറുകളിൽ വിവരങ്ങൾ നൽകുന്നില്ല. സ്റ്റേഷൻ മാസ്റ്ററെ സമീപിക്കുമ്പോൾ പലപ്പോഴും തിരക്കാണെന്ന മറുപടിയും ആണ് ലഭിക്കുന്നത്. സ്റ്റേഷൻ മാസ്റ്റർക്ക് ജോലിത്തിരക്കുകളുള്ളതിനാൽ പലപ്പോഴും യാത്രക്കാർക്ക് സമീപിക്കാൻ കഴിയാറില്ല. രാത്രി കാലങ്ങളിലുൾപ്പെടെ ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനായതിനാൽ മുഴുവൻ സമയവും യാത്രക്കാർക്ക് വിവരങ്ങളറിയാൻ സംവിധാനം വേണമെന്നാണ് യാത്രക്കാരുടെ സംഘടനകളുടെ ഉൾപ്പെടെ പ്രധാന ആവശ്യം.