തീവണ്ടിതട്ടി വിദ്യാര്‍ഥിനി മരിച്ചു
കണ്ണൂര്‍: റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിതട്ടി ഐ.ടി.ഐ. വിദ്യാര്‍ഥിനി മരിച്ചു. തോട്ടട ഗവ. ഐ.ടി.ഐ. വയര്‍മാന്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി താഴെ ചൊവ്വ ഉരുവച്ചാല്‍ പുതിയപുരയില്‍ എം.നസ്നി (20) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5.30-ഓടെയാണ് സംഭവം. ഐ.ടി.ഐ. വിട്ട് കിഴുത്തള്ളി ബസ്സ്റ്റോപ്പിലേക്ക് കൂട്ടുകാരോടൊപ്പം റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമെന്ന് പോലീസ് പറഞ്ഞു.
കൂടെയുണ്ടായിരുന്ന കുട്ടികള്‍ പാളം കടന്നിരുന്നുവത്രെ. നസ്നി പിന്നാലെ ഫോണില്‍ സംസാരിച്ചുവരികയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉരുവച്ചാലിലെ നവാസിന്റെയും നസ്റീന്റെയും ഏക മകളാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വ്യാഴാഴ്ച കബറടക്കും.