സഹപാഠിയായ വിദ്യാർത്ഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു;പതിനഞ്ചുകാരനെതിരെ പോക്സോ കേസ്
കാസർകോട്: സഹപാഠിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചുവെന്ന പരാതിയിൽ പതിനഞ്ചുകാരനെതിരെ മേൽപ്പറമ്പ് പൊലീസ് പോക്സോ കേസെടുത്തു. പതിനാറുകാരിയായ വിദ്യാർത്ഥിനിയാണ് പരാതിക്കാരി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ നഗ്നചിത്രം എങ്ങിനെയാണ് ആരോപണവിധേയനായ ആൺകുട്ടിക്ക് ലഭിച്ചതെന്നു വ്യക്തമല്ല. പൊലീസ് ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.